എം.ബി.ബി.എസ്; മികച്ച വിജയവുമായി കൊല്ലം ഗവ. മെഡിക്കൽ കോളജ്

കൊല്ലം: എം.ബി.ബി.എസ് ആദ്യ ബാച്ചിൽ മികച്ച വിജയം നേടി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ്. ഫൈനൽ എം.ബി.ബി.എസ് പാർട്ട് രണ്ടിൽ 95.4 ശതമാനമാണ് വിജയം. 65 പേർ പരീക്ഷയെഴുതിയതിൽ 62 പേരും വിജയിച്ചു. സംസ്ഥാനത്തെ ഉയർന്ന വിജയശതമാനമാണ് ആദ്യ ബാച്ചിലൂടെ പാരിപ്പള്ളി മെഡിക്കൽ കോളജിന് ലഭിച്ചത്. വിദ്യാർഥികളുടെ ഹൗസ് സർജൻസി ഉടൻ തുടങ്ങും. ഗ്രാമീണ മേഖലയിൽ ഇവരുടെ സേവനം ലഭ്യമാകും. എം.ബി.ബി.എസ് ആദ്യ ബാച്ചിൽതന്നെ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിക്കുന്നതായി പ്രിൻസിപ്പൽ ഡോ.എം.എച്ച്. റഷീദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.