റോഡ് ഉദ്ഘാടനം

കൊട്ടാരക്കര: ഉമ്മന്നൂർ-വെട്ടിക്കവല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെപ്ര പള്ളിമുക്ക്-അമ്പലക്കര പള്ളിമുക്ക് കക്കാട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ച് നാടിന് സമർപ്പിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി 5.5 കോടി രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്. സംരക്ഷണഭിത്തി, കലുങ്ക്, ഓട, റോഡ് സുരക്ഷ സംവിധാനങ്ങൾ, ദിശാസൂചികകൾ എന്നിവയോടെ അഞ്ചര കിലോമീറ്റർ നീളത്തിലും അഞ്ചര മീറ്റർ വീതിയിലുമാണ് റോഡ് പുനർനിർമിച്ചത്. ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി ശിവൻ അധ്യക്ഷത വഹിച്ചു. വടകോട് വാർഡ് മെംബർ ബിന്ദു പ്രകാശ്, പി. അയിഷാപോറ്റി, ജില്ല പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻപിള്ള, പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് പി.വി. അലക്സാണ്ടർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബെൻസി റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോസ്​, ഉമ്മന്നൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് കുര്യൻ ജോർജ്, അയത്തിൽ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം -മന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കര: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നഗരസഭ ഹാളിൽ ചേർന്ന ട്രാഫിക് അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ടോക്കൺ ഉപയോഗിച്ച് 'പേ ആൻഡ് പാർക്കിങ്' സൗകര്യം ഒരുക്കും. നടത്തിപ്പിന് ഏഴ് ട്രാഫിക് വാർഡൻമാരെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി. കുടുംബശ്രീ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകും. നഗരസഭ പരിധിയിലുള്ള റോഡുകളിലെ അനധികൃത കൈയേറ്റം പൂർണമായും ഒഴിപ്പിക്കും. റോഡിന്‍റെ ഒരു വശം മാത്രം പാർക്കിങ്​, ആവശ്യമായ ഇടങ്ങളിൽ സ്റ്റോപ്പ്, നോ പാർക്കിങ്​ ബോർഡുകൾ എന്നിവ സ്ഥാപിക്കും. ഗതാഗതക്കുരുക്ക് പൂർണമായും ഇല്ലാതാക്കാനുള്ള നടപടികൾ ഒരാഴ്ചക്കകം നടപ്പാക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയർമാൻ എ. ഷാജു അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ, വൈസ്​ ചെയർപേഴ്സൺ അനിത ഗോപകുമാർ, മുൻ വൈസ്​ ചെയർമാൻ സി. മുകേഷ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എസ്​.ആർ. രമേശ്, ഫൈസൽ ബഷീർ, കെ. ഉണ്ണികൃഷ്ണമേനോൻ, ജി. സുഷമ, സുജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.