കോവൂർ: പ്രിസ്കില്ല ഗ്രാമീണ ലൈബ്രറിയുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാഘോഷഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മൂവായിരത്തോളം തൈകൾ വിതരണം ചെയ്തു. സെമിനാർ ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഷാനവാസിന്‍റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കുരീപ്പുഴ ഫ്രാൻസിസ് നേതൃത്വം നൽകി. ശാസ്താംകോട്ട: ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ശാസ്താംകോട്ട യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും സിറ്റി െപാലീസ് സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ബിജു സോപാനം അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ വൃക്ഷത്തൈ വിതരണം നടത്തി. ശാസ്താംകോട്ട: കേരള കോൺഗ്രസ് (എം) ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗം ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ശാസ്താംകോട്ട സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട: ശൂരനാട് വടക്ക് ഭാവന ഗ്രന്ഥശാല ആന്‍ഡ് വായനശാലയുടെ പ്രകൃതിനടത്തം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാല സംഘടിപ്പിച്ച സിവിൽ സർവിസ് ജേതാവ് രോഹിൻ രാജ് ഉദ്ഘാടനം ചെയ്തു. പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീറബീവി വൃഷത്തൈ വിതരണം നടത്തി. അക്കരയിൽ ഹുസൈൻ പരിസ്ഥിതി ദിന സന്ദേശം നൽകി.ഗ്രന്ഥശാല പ്രസിഡന്‍റ് എം. നിസാമുദീൻ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.സെയ്ദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഉഷാകുമാരി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഹരിത സ്പർശം പദ്ധതി ജില്ല സെക്രട്ടറി എസ്.അജയഘോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് മനു പോരുവഴി അധ്യക്ഷത വഹിച്ചു. തേവലക്കര: കിഴക്കേക്കര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ നടന്ന ഗ്രാമ പഞ്ചായത്ത് അംഗം രാധിക ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് ടി.കെ എബ്രഹാം വൈദ്യൻ അധ്യക്ഷത വഹിച്ചു. കുന്നത്തൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവി ചവറ കെ.എസ് പിള്ള വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷകസംഘം കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ജില്ല ട്രഷറർ പറമ്പിൽ സുബൈർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.വി. അഷറഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.