പൊതുശ്മശാനം നിർമാണോദ്ഘാടനം

കൊട്ടാരക്കര: ഉഗ്രന്‍കുന്നില്‍ ആധുനിക ഗ്യാസ് പൊതുശ്മശാനത്തി‍ൻെറ നിർമാണോദ്ഘാടനം ചന്തമുക്ക് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. കൊട്ടാരക്കര നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 58 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്മശാനം നിർമിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, മുന്‍ എം.എല്‍.എ അഡ്വ. പി. അയിഷാപോറ്റി, സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷന്മാരായ എസ്.ആര്‍. രമേശ്, ഫൈസല്‍ ബഷീര്‍, ജി. സുഷമ, സുജ, കെ. ഉണ്ണികൃഷ്ണന്‍ മേനോന്‍, നഗരസഭ അസിസ്റ്റന്‍റ്​ എൻജിനീയര്‍ സാം ജോഷ്വ, കൗണ്‍സിലര്‍ ബി. ശ്രീരാജ്, നഗരസഭ സെക്രട്ടറി ടി.വി. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു രാജ്യം ഒരു ഭാഷ നടപ്പാവില്ല -മന്ത്രി (ചിത്രം) ഓയൂർ: ഒരു രാജ്യം ഒരു ഭാഷ ആശയം നടപ്പാവില്ലെന്നും ഇതിലൂടെ ഇന്ത്യയെ ശിഥിലീകരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. ദി സിറ്റിസൺ ഭരണഘടന സാക്ഷരത കാമ്പയിൻ വെളിയം ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. ബിനോജ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ ആദരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ശിവപ്രസാദ്, ജില്ല പഞ്ചായത്തംഗം ജയശ്രീ വാസുദേവൻപിള്ള, സജിനി ഭദ്രൻ, കെ. സോമശേഖരൻ, എം.ബി. പ്രകാശ്, പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ കെ. രമണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.