ചിക് സെക്‌സര്‍മാര്‍ക്ക് അവസരം

കൊല്ലം: തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറിയിലേക്ക് കരാര്‍ ദിവസവേതന അടിസ്ഥാനത്തില്‍ രണ്ട് ചിക് സെക്‌സര്‍മാരെ ആവശ്യമുണ്ട്. വേതനം പ്രതിമാസം 14,013 രൂപ. യോഗ്യത വി.എച്ച്.എസ്.ഇ പൗള്‍ട്രി ഹസ്ബന്‍ഡറി, ചിക് സെക്സിങ്​ ആന്‍ഡ് ഹാച്ചറി മാനേജ്‌മെന്‍റ്​, ചിക് സെക്സിങ്ങില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം. ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ ജൂണ്‍ 15നകം വെറ്ററിനറി സര്‍ജന്‍, ഹാച്ചറി കോംപ്ലക്‌സ്, തോട്ടത്തറ, ആയൂര്‍, ആര്‍ക്കന്നൂര്‍ പി.ഒ 691533 വിലാസത്തില്‍ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ് സഹിതം അയക്കണം. മുട്ടക്കോഴി വിതരണം കൊല്ലം: തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ച 45-75 ദിവസം പ്രായമായ പ്രതിരോധ വാക്സിനുകള്‍ നല്‍കിയ അത്യുല്‍പാദനശേഷിയുള്ള ഗ്രാമശ്രീ മുട്ടക്കോഴികള്‍ 120 രൂപ നിരക്കില്‍ നിലമേല്‍ മൃഗാശുപത്രിയില്‍ ജൂണ്‍ ആറിന് രാവിലെ ഒമ്പതുമുതല്‍ ഒന്നുവരെ വിതരണം ചെയ്യുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: 9496104243, 9846105474.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.