പന്മന: നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സാവത്തിൻെറ ഭാഗമായി നടത്തുന്ന ലോക സൈക്കിൾ ദിനാചരണത്തിൻെറ ജില്ല തല ഉദ്ഘാടനം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. പന്മന മനയിൽ ഫുട്ബാൾ അസോസിയേഷൻ, പന്മന മനയിൽ ശ്രീബാല ഭട്ടാരകവിലാസം സംസ്കൃത ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്സ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് പന്മന മഞ്ജേഷ് അധ്യക്ഷത വഹിച്ചു. ചവറ എസ്.എച്ച്.ഒ എ. നിസാമുദ്ദീൻ, നെഹ്റു യുവകേന്ദ്ര ജില്ല ഓഫിസർ വി.എം. നിപുൺചന്ദ്രൻ, ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ്കുമാർ, മുഹമ്മദ് ഷാഫി, ജസീല, വൈ. ജാസ്മിൻ, സെക്രട്ടറി എ. ആഷിം, എം. ഗോപാലകൃഷ്ണൻ, മുഹമ്മദ് ഷെഫീക്ക്, സി.ബി. ബിനീഷ്, എസ്. ബാദൽ, കെ. നെഹ്റു കാർത്തിക്, രമ്യ അജിത്ത്, എസ്. സുബിൻ, ആർ. അക്ഷയ് എന്നിവർ പങ്കെടുത്തു. ഇടപ്പള്ളിക്കോട്ടയിൽനിന്ന് പന്മനമനയിൽ വരെ സൈക്കിൾ റാലിയും നടന്നു. ശിഹാബ് തങ്ങൾ ഭവന പദ്ധതി ഓച്ചിറ: മുസ്ലിം ലീഗ് ഓച്ചിറ പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങൾ ഭവന പദ്ധതി പ്രകാരം നിർമിച്ച ബൈത്തുർറഹ്‌മയുടെ താക്കോൽദാനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ ഓച്ചിറ താഹ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് എം. അൻസാറുദ്ദീൻ, ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, വൈസ് പ്രസിഡന്‍റ് വാഴേത്ത് ഇസ്മയിൽ, കാട്ടൂർ ബഷീർ, എച്ച്. സലിം, യൂനുസ് ചിറ്റുമൂല, കാര്യറ നസീർ, താഷ്കന്‍റ് കാട്ടിശ്ശേരി, എം.ഒ. ഇബ്രാഹിംകുട്ടി, ബി.എസ്. വിനോദ്, അയ്യാണിക്കൽ മജീദ്, എം.ഇ. ഷെജി, നവാബ് ചിറ്റുമൂല, ലത്തീഫാബീവി, റഹിയാനത്ത് ബീവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.