(ചിത്രം) കുളത്തൂപ്പുഴ: ദിവസങ്ങളായി പാതയോരത്ത് കുടിവെള്ള പൈപ്പ് തകര്‍ന്ന് ജലധാര രൂപപ്പെട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല. മലയോര ഹൈവേയുടെ ഭാഗമായ കുളത്തൂപ്പുഴ-അഞ്ചല്‍ പാതയില്‍ കൈതക്കാട് കവലക്ക് സമീപത്താണ് നാലുദിവസമായി കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ ജലം ദിനംപ്രതി പാഴാകുന്നത്. സമീപത്തെ വീട്ടുകാരും ജനപ്രതിനിധികളും ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ഓഫിസില്‍ വിളിച്ച് വിവരം ധരിപ്പിച്ചിട്ടും തകരാര്‍ പരിഹരിക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ ഇനിയും തയാറായിട്ടില്ല. സമീപവാസിയായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നേരിട്ട് വാട്ടര്‍ അതോറിറ്റി ജീവനക്കാരെ വിളിച്ചുപറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് നദീറ സൈഫുദ്ദീന്‍ പറഞ്ഞു. കുളത്തൂപ്പുഴയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനുള്ള ശുദ്ധീകരിച്ച ജലമാണ് രാവിലെ മുതല്‍ വൈകുവോളം മീറ്ററുകള്‍ ഉയരത്തില്‍ ചീറ്റി ഒഴുകി പാഴാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.