കല്ലമ്പലം: എം.എല്‍.പി.എസ് മടന്തപ്പച്ച സുവര്‍ണ ജൂബിലി കെട്ടിടത്തിന്‍റെയും പ്രീപ്രൈമറി ക്ലാസുകളുടെ ഉദ്ഘാടനവും നടന്നു. സുവര്‍ണ ജൂബിലി കെട്ടിടത്തിന്‍റെ പൊതുസമ്മേളനം വി.എസ്. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.എസ്. അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം. കാസിംകുഞ്ഞിനെ ഒ.എസ്. അംബിക എം.എല്‍.എ ആദരിച്ചു. എല്‍.എസ്.എസ് വിജയി മുഹമ്മദ് അല്‍ഫാനെ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് ജെ.എസ്. ഷിബിലാബീഗം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന സമിതി ചെയര്‍മാന്‍ എം. ബദറുദ്ദീന്‍, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഷിബുലാല്‍, മെംബര്‍ സജീര്‍ രാജകുമാരി, സ്റ്റാഫ് സെക്രട്ടറി എ. അബ്ദുല്‍കലാം, പി.ടി.എ പ്രസിഡന്‍റ് എസ്. ഷീന, മെംബര്‍മാരായ ബേബി സുധ, ടി.എസ്. ശോഭ തുടങ്ങിയവർ സംസാരിച്ചു. ------------------------------------------ വേനല്‍ക്കാല കായിക പരിശീലനക്യാമ്പ് സമാപിച്ചു (ചിത്രം) ചാത്തന്നൂര്‍: നടയ്ക്കല്‍ ഗാന്ധിജി ആര്‍ട്‌സ്-സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടയ്ക്കല്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന വേനല്‍ക്കാല കായിക പരിശീലനക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് പി.വി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. 15 ദിവസമായി നടന്നു വന്ന ക്യാമ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 70ല്‍പരം കുട്ടികള്‍ പങ്കെടുത്തു. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തംഗം മേഴ്‌സി ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള ജഴ്‌സി വിതരണം നിര്‍വഹിച്ചു. കായിക അധ്യാപകരായ ജി. ബിജു, സൂരജ്കുമാര്‍, സന്തോഷ് തോമസ്, അതുല്‍ എന്നിവരാണ് പരിശീലനം നല്‍കിയത്. സെക്രട്ടറി ഗിരീഷ്‌കുമാര്‍ നടയ്ക്കല്‍, ലൈബ്രറി പഞ്ചായത്ത് തല നേതൃസമിതി കണ്‍വീനര്‍ കെ. മുരളീധരക്കുറുപ്പ്, ആനന്ദ് കൈതറഴികം, രമ്യ, സ്മിത, സൗമ്യ, അനന്തു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.