കിണറ്റില്‍ വീണ കാട്ടുപൂച്ചയെ രക്ഷപ്പെടുത്തി

ചടയമംഗലം: കിണറ്റില്‍ വീണ കാട്ടുപൂച്ചയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. റോഡുവിള ചെറിയവെളിനെല്ലൂര്‍ പച്ചയില്‍ പുത്തന്‍വീട്ടില്‍ ഇല്യാസി‍ൻെറ വീട്ടിലെ കിണറ്റിലാണ് കാട്ടുപൂച്ച വീണത്. അമ്പതടിയോളം താഴ്ചയുള്ള ആള്‍മറയുള്ള കിണറ്റിലായിരുന്നു കാട്ടുപൂച്ച അകപ്പെട്ടത്. ഗ്രേഡ്. അസി. സ്റ്റേഷന്‍ ഓഫിസര്‍ ടി. വിനോദ്​കുമാര്‍, ഓഫിസര്‍മാരായ നിതിന്‍, സുകുമാരന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.