പുനലൂർ: മത്സ്യം കയറ്റിവന്ന ലോറി ഇടിച്ചു കയറി മതിലുകളും രണ്ടു കാറും തകർന്നു. മലയോര ഹൈവേയിൽ കരവാളൂർ പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ലോറി പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച്, സമീപത്തെ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്‍റെയും സമീപത്തെ ഉപേന്ദ്രൻ നായർ എന്നയാളുടെ വീടിന്‍റെ മതിലും ഗേറ്റും തകർത്തു. പോർച്ചിലുണ്ടായിരുന്ന രണ്ട് കാറുകളിലും ഇടിച്ചാണ് ലോറി നിന്നത്. വീടിന് മുന്നിലെ ജനൽപ്പാളിയുടെ ചില്ലുകളും തകർന്നു. അഞ്ചലിൽനിന്നും പുനലൂരിലേക്ക് മീൻ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. അപകടസമയത്ത് ചാറ്റൽമഴ ആയിരുന്നതിനാൽ പ്രഭാത സവാരിക്ക് റോഡിൽ ആളുകൾ ഇല്ലായിരുന്നത് ആളപായം ഒഴിവാക്കി. പുനലൂർ അഞ്ചൽ പാതയിലെ മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായതിനാൽ അമിതവേഗത്തിലാണ് വാഹനങ്ങൾ ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.