കൊട്ടാരക്കര: നഗരസഭാ അധ്യക്ഷൻ വാഹനം ദുരുപയോഗം ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നഗരസഭക്കു മുന്നിൽ നടത്തിയ മാർച്ചിലും ധർണയിലും സംഘർഷം. നഗരസഭാ അധ്യക്ഷന്‍റെ വാഹനം തമിഴ്നാട്ടിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ സംഭവത്തിൽ ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തതിൽ നടപടി ആവശ്യപ്പെട്ടാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെ കൊട്ടാരക്കര ചന്തമുക്കിൽ നിന്ന് ആരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ച് നഗരസഭക്കുമുന്നിൽ അവസാനിച്ചു. ജില്ല പ്രസിഡന്‍റ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. ധർണക്കിടയിൽ പ്രവർത്തകർ നഗരസഭയിലേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടർന്ന്, പ്രവർത്തകരും പൊലീസും തമ്മിൽ നടന്ന വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ശിവകുമാർ, നിഷാദ്, മുഹമ്മദ് ഹാഷിം, കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.ജി. അലക്സ്, നഗരസഭ പ്രതിപക്ഷ നേതാവ് വി. ഫിലിപ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ---------------------------------- അഭിമുഖം കൊല്ലം: കുളത്തൂപ്പുഴ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ജൂണ്‍ ആറിന് 11ന് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. എം.ബി.എ/ബി.ബി.എ/സോഷ്യോളജിയില്‍ ബിരുദം, സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് ബിരുദം/ അംഗീകൃത സര്‍വകലാശാല അഥവാ ബോര്‍ഡില്‍നിന്ന് ബിരുദം, ഡിപ്ലോമ/രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്ന് എംപ്ലോയബിലിറ്റി സ്‌കില്ലുകളില്‍ പരിശീലനം നേടിയവര്‍ എന്നിവയാണ് യോഗ്യതകള്‍. പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി തലങ്ങളില്‍ ഇംഗ്ലീഷ്/കമ്യൂണിക്കേഷന്‍, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നേടിയവരാകണം. നിലവില്‍ സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്ട്രക്ടര്‍മാരായ അപേക്ഷകര്‍ ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശീലനം നേടിയവരാകണം. ഫോൺ: 0475 2912900, 9447461874, 7012699130.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.