ലോക പുകയില വിരുദ്ധ ദിനാചരണവും അനുമോദനവും

ശാസ്താംകോട്ട: ടേക്ക് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധറാലിയും പുകയില വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. എസ്. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.ജി. അജയകുമാര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ഭരണിക്കാവില്‍ വെച്ച് വന്‍ ലഹരിമരുന്ന് വേട്ട നടത്തിയ രാജന്‍ബാബുവിനെയും സി.പി.ഒ വൈശാഖിനെയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തംഗം എം. രജനി ആദരിച്ചു. എം.കെ. രാജു, അഫില്‍ എന്നിവര്‍ സംസാരിച്ചു. ------------------------------------- സ്‌കൂള്‍ പ്രവേശനോത്സവം മൈനാഗപ്പള്ളി: മിലാ​െദ ശരീഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം വൈ. ഷാജഹാന്‍ ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ജോസ് മത്തായി അധ്യക്ഷത വഹിച്ചു. യു.എസ്.എസ്, എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ് നേടിയവര്‍ക്കും സംസ്ഥാന ത്രോബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പള്ളിശ്ശേരിക്കല്‍ ജുമാ മസ്ജിദ് ഇമാം പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍ മുഖ്യാതിഥിയായി. പഞ്ചായത്തംഗം ഷിജിന നൗഫല്‍, പ്രധാന അധ്യാപകനായ എബി ജോണ്‍, സ്റ്റാഫ് സെക്രട്ടറി കല്ലട ഗിരീഷ്, സഫിയ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.