പരവൂർ: ജി. ദേവരാജൻ മാസ്റ്ററുടെ പേരിലുള്ള പരവൂർ മ്യൂസിക് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ഗായകൻ ഇടവ ബഷീർ അനുസ്മരണവും പ്രതിമാസ സംഗീതപരിപാടിയായ ദേവരാഗോത്സവവും നടത്തി. ക്ലബ് പ്രസിഡന്‍റ് അജിത്‌കുമാർ, മധു എന്നിവർ നടത്തി. സംഗീത സംവിധായകരായ വിദ്യാസാഗർ, ശരത്ത് എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കിയ ദേവരാഗോത്സവം പരിപാടിയും നടന്നു. ---------------------------------------- ഭരണഘടനാ സാക്ഷരത ക്ലാസ് മയ്യനാട്: പഞ്ചായത്ത് വാർഡ് പത്തിൽ സമ്പൂർണ ഭരണഘടനാ സാക്ഷരത ക്ലാസ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഷാഹിദ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ആർദ്ര വിശ്വം അധ്യക്ഷത വഹിച്ചു. ഷീല, സിന്ധു, ഷീലജ, മോഹൻദാസ് എന്നിവർ സംസാരിച്ചു. വിജയകുമാരി, അൻപു മീനാക്ഷി, ധന്യ, അഖിലേഷ്, അദിൻ എന്നിവർ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.