സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാമ്പ്

കൊല്ലം: ​കൊല്ലം നാടാർ സംഘത്തി‍ൻെറയും നേത്ര ചികിത്സ സ്ഥാപനമായ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ല അന്ധത നിവാരണ കേന്ദ്രത്തി‍ൻെറയും സഹകരണത്തോടെ സംഘടിപ്പിക്കുന്നു. ജൂൺ അഞ്ചിന്​ രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ ഒന്ന്​ വരെ കോൺഗ്രസ് ഭവന് സമീപത്തുള്ള നാടാർ സംഘം ഓഡിറ്റോറിയത്തിലാണ്​ ക്യാമ്പ്​. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്​ഘാടനം ചെയ്യും. രാവിലെ ഏഴ്​ മുതൽ രജിസ്​ട്രേഷൻ ആരംഭിക്കും. ശസ്ത്രക്രിയ ആവശ്യമുള്ളവരെ ഞായറാഴ്​ച തന്നെ തിരുനെൽവേലിയിലേക്ക്​ കൊണ്ടുപോകുമെന്ന്​ ക്യാമ്പ്​ കൺവീനർ ആർ. വിജയരാജൻ, നാടാർ സംഘം പ്രസിഡന്‍റ്​ ആർ. ശിവശങ്കർ,​ സെക്രട്ടറി എ.എൽ.എസ്​. പ്രഭു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫോൺ: 9447142896, 9846099147. ---------------------------------- സൗജന്യ മെഡിക്കൽ ക്യാമ്പ്​ കൊല്ലം: ​കൊല്ലം പ്രവാസി ചാരിറ്റബിൾ സൊസൈറ്റിയുടെയും ക്വയിലോൺ സ്കാനിങ്​ സെന്‍ററി‍ൻെറയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ ഇരുമ്പുപാലത്തിന്​ സമീപമുള്ള സൊസൈറ്റി ഓഫിസിലാണ്​ ക്യാമ്പ്​ നടക്കുന്നതെന്ന്​ സൊസൈറ്റി പ്രസിഡന്‍റ്​ കമൽ സേനൻ, സെക്രട്ടറി മനോജ്​ ബോസ്​, ട്രഷറർ ബിന്ദു സുജിത്​ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫോൺ: 7034301453, 8547709453.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.