അഷ്ടമംഗലം വഴി ബസ് പുനരാരംഭിച്ചില്ല; എ.ടി.ഒയെ ഉപരോധിച്ചു

പുനലൂർ: മണിയാർ-വിളക്കുപാറ കെ.എസ്.ആർ.ടി.സി ബസ് അഷ്ടമംഗലം വഴി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പുനലൂർ എ.ടി.ഒയെ ഉപരോധിച്ചു. റോഡിന്‍റെ തകർച്ചയെ തുടർന്ന് ഇതുവഴിയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു റൂട്ട്​ വഴി മുമ്പ് തിരിച്ചുവിട്ടിരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് കേളങ്കാവ്, അഷ്ടമംഗലം വാർഡ് കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗത്തിൽ പലപ്പോഴും പ്രതിഷേധിച്ചിരുന്നു. അടുത്ത ദിവസം റെഗുലർ സർവിസ് ആരംഭിക്കാമെന്ന എ.ടി.ഒയുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷ കെ. കനകമ്മ, കൗൺസിലർമാരായ എസ്. പൊടിയൻ പിള്ള, കെ.എൻ. ബിപിൻകുമാർ, നിർമല സത്യൻ, ഷഫീല ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. (ചിത്രം ഇ മെയിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.