പുകയില ഉൽപന്നം പിടികൂടി

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിൽ ഹോട്ടലുകൾ ഉൾപ്പെടെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിൽനിന്ന് 25000 രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. 3600 രൂപ പിഴ ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകൾ അടപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ജി. ബിനോയ്, എക്സൈസ്​ ഇൻസ്​പെക്ടർ ബെന്നി ജോർജ്, ഹെൽത്ത് ഇൻസ്​പെക്ടർ അനിൽകുമാർ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. അധ്യാപക ഒഴിവ് ഓയൂർ: ചടയമംഗലം ഗവ.യു.പി സ്​കൂളിൽ അറബിക് ഫുൾടൈം അധ്യാപക ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.