കൊല്ലം: സി.പി.ഐ ജില്ല സമ്മേളനത്തിന്‍റെ സ്വാഗതസംഘ രൂപവത്കരണയോഗം സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം കെ.ആര്‍. ചന്ദ്രമോഹനന്‍ അധ്യക്ഷതവഹിച്ചു. രക്ഷാധികാരികളായി കെ. പ്രകാശ് ബാബു, കെ.ആര്‍. ചന്ദ്രമോഹനന്‍, മന്ത്രി ജെ. ചിഞ്ചുറാണി, ദേശീയ കൗണ്‍സില്‍ അംഗം എന്‍. അനിരുദ്ധന്‍, ആര്‍. രാമചന്ദ്രന്‍, ചെയര്‍മാനായി മുല്ലക്കര രത്‌നാകരന്‍, വൈസ് ചെയര്‍മാന്മാരായി ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പി.എസ്. സുപാല്‍ എം.എൽ.എ, ജി.എസ്. ജയലാല്‍ എം.എൽ.എ, അഡ്വ.ആര്‍. വിജയകുമാര്‍, അഡ്വ. സാം കെ. ഡാനിയല്‍, ഹണി ബെഞ്ചമിന്‍, ജനറല്‍കണ്‍വീനര്‍ അഡ്വ.ജി. ലാലു, ജോയന്‍റ് കണ്‍വീനര്‍മാരായി ജി. ബാബു, ഡി. സുകേശന്‍, കെ.ആര്‍. മോഹനന്‍പിള്ള, സി.പി. പ്രദീപ്, അഡ്വ.എ. രാജീവ്, വിജയ ഫ്രാന്‍സിസ് എന്നിവരെ തെരഞ്ഞെടുത്തു. മന്ത്രി ജെ. ചിഞ്ചുറാണി, ജില്ല സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.