കെ.എം.എം.എൽ: തിരിമറി നടത്തി സസ്​പെൻഷനിലായ ആളെ അന്വേഷണമില്ലാതെ തിരിച്ചെടുത്തതായി പരാതി

കൊല്ലം: കെ.എം.എം.എൽ, ടി.എസ്​.പി യൂനിറ്റിൽ പഞ്ചിങ്​ തിരിമറി നടത്തി കമ്പനിയെ കബളിപ്പിച്ചതി‍ൻെറ പേരിൽ സസ്​പെൻഡ്​​ ചെയ്തയാളെ അ​ന്വേഷണ നടപടികൾ പൂർത്തിയാക്കാതെ തിരികെ പ്രവേശിപ്പിച്ചതായി ടൈറ്റാനിയം കോംപ്ലക്സ്​ എം​​േപ്ലായീസ്​ കോൺഗ്രസ്​ (ഐ.എൻ.ടി.യു.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഡി.വൈ.എഫ്​.ഐ നേതാവായിരുന്ന ബന്ധപ്പെട്ട വകുപ്പുപോലും അറിയാതെ, ഭരണ സ്വാധീനത്തിൽ ക്രമ​ക്കേട്​ കാണിച്ച സമയത്ത്​ ജോലി ചെയ്തിരുന്ന അതേ തസ്തികയിൽ, അതേ സ്ഥലത്ത് തന്നെ തിരികെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചിംഗുമായി ബന്ധപ്പെട്ട് മുമ്പ്​​ നിസ്സാര ക്രമകേട് നടത്തിയിട്ടുള്ള ജീവനക്കാരെ പോലും മാസങ്ങളോളം സസ്​പെൻഡ്​ ചെയ്ത് കടുത്ത ശിക്ഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. എന്നാൽ സ്ഥാപനത്തെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ക്രമക്കേടിന്​ സർക്കാർ സംവിധാനവും, ഭരണപക്ഷ യൂനിയനും, സി.പി.എം നേതൃത്വവും കൂട്ടുനിൽക്കുകയാണെന്ന്​ അവർ കുറ്റപ്പെടുത്തി. ഇയാളെ കമ്പനിയിൽനിന്ന്​ പുറത്താക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ അറിയിച്ചു. വർക്കിങ്​ പ്രസിഡന്‍റ്​ ആർ. ജയകുമാർ, ജനറൽ സെക്രട്ടറി ആർ. ശ്രീജിത്, വൈസ് പ്രസിഡന്‍റ്​ വൈ. നജീം, സെക്രട്ടറി ഗോപകുമാർ കെ.വി ശ്രീരാജ്, ജോ. സെക്രട്ടറി ജോം ജോബിറ്റ് എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.