അഷ്ടമുടി ഗവ.സ്‌കൂളിൽ ഇരട്ടക്കുട്ടികളുടെ 'ആറാട്ട്'

പത്തുജോഡി ഇരട്ടകളാണ്​ അഷ്ടമുടി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്നത്​ അഞ്ചാലുംമൂട്: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സ്‌കൂളുകളിലെ പ്രവേശനോത്സവം കളറായപ്പോള്‍ അഷ്ടമുടി ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ഇരട്ടക്കുട്ടികളുടെ 'ആറാട്ട്' കൊണ്ടാണ് ശ്രദ്ധേയമായത്. പത്ത് ജോഡി ഇരട്ടക്കുട്ടികളാണ് അഷ്ടമുടി സ്‌കൂളില്‍ പഠിക്കാനായെത്തിയിട്ടുള്ളത്. 10 ജോഡി ഇരട്ടകളെ കണ്ടതോടെ പ്രവേശനോത്സവത്തിനെത്തിയവര്‍ക്കും കൗതുകമായി. ഇതോടെ പ്രവേശനോത്സവത്തിലെ ശ്രദ്ധ മുഴുവന്‍ ഈ ഇരുപത്​ കുട്ടികളിലേക്ക് തിരിഞ്ഞു. ഒന്നുമുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലാണ് ഇരട്ടക്കുട്ടികള്‍ പഠിക്കുന്നത്. കഴിഞ്ഞവര്‍ഷം എട്ട് ജോഡി ഇരട്ടക്കുട്ടികളാണ് പ്രവേശനം നേടിയതെങ്കിലും കോവിഡ് മൂലം ഓണ്‍ലൈന്‍ ക്ലാസ് ആയിരുന്നതിനാല്‍ കുട്ടികള്‍ തമ്മില്‍ നേരില്‍ കണ്ടിരുന്നില്ല. ഒന്നിലും രണ്ടിലും ആറിലും ഓരോ ജോഡിയും അഞ്ചാം ക്ലാസില്‍ നാല് ജോഡി ഇരട്ടകളും എട്ടാം ക്ലാസില്‍ മൂന്ന് ജോഡിക്കുട്ടികളുമാണ് പഠിക്കുന്നത്. ഒന്നാം ക്ലാസില്‍ സാറതോമസ്, ആന്‍റണി തോമസ്, രണ്ടാം ക്ലാസില്‍ ശ്രീവാണി, ശ്രീവേദ, അഞ്ചാം ക്ലാസില്‍ ഹമീന, ഹമിദ, അക്ഷയ രമേശ്, അഭിഷേക്‌ രമേശ്, അക്ഷയ്, അക്ഷിത്, അനുരാഗ്, അനുരൂപ് ആറാം ക്ലാസില്‍ അഫ്‌സല്‍ അലി അസീം, ആസിഫ് അലിഅസീം, എട്ടാം ക്ലാസില്‍ അഭിനവ്, അഭിജിത്ത്, അഭയ്, ആയുഷ്, അല്‍ഫിയ, അജ്മിയ എന്നിവരാണ് സകൂളിലെ 10 ജോഡികള്‍. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇക്കുറി വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്നും ഇരട്ടക്കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാൾ രണ്ടുപേര്‍കൂടി എത്തിയത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും സ്‌കൂളിലെ പ്രധാനാധ്യാപകനായ അബ്ദുൽ ഷുക്കൂര്‍ പറഞ്ഞു. ഇരട്ടകളുടെ ജോഡിയില്‍ മാത്രം ഒതുങ്ങുന്നതല്ല അഷ്ടമുടി സ്​കൂളി‍ൻെറ പ്രത്യേകത. ഈ സ്‌കൂളിലെ പൂര്‍വ വിദ്യാർഥിയായിരുന്ന അബ്ദുൽ ഷുക്കൂറാണ് സ്‌കൂളിലെ പ്രധാനാധ്യാപകനെന്നതും ഈ സ്‌കൂളി‍ൻെറ സവിശേഷതകളിലൊന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.