ചെറിയഴീക്കൽ സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം

കരുനാഗപ്പള്ളി: തീരദേശ ഗ്രാമത്തി‍ൻെറ വിദ്യാഭ്യാസ സ്വപ്നങ്ങൾ യാഥാർഥ്യമാക്കി ചെറിയഴീക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തി‍ൻെറ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. ശിലാഫലകം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വസന്ത രമേശ് അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ് അധ്യക്ഷ വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, പി.ടി.എ പ്രസിഡന്‍റ് ജയേഷ് കുമാർ, ഹെഡ്മിസ്ട്രസ് അനിത എന്നിവർ പങ്കെടുത്തു. 140 വർഷത്തോളം പഴക്കമുള്ള ചെറിയഴീക്കൽ സ്കൂൾ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ്. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ മുൻകൈയെടുത്ത് ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഇടപെടലിലൂടെ കിഫ്ബി വഴി ഒരു കോടി 18 ലക്ഷം രൂപ ചെലവഴിച്ചാണ്​ പുതിയ കെട്ടിടം നിർമിച്ചത്. ചിത്രം: ചെറിയഴീക്കൽ സ്ക്കൂൾ കെട്ടിട ശിലാഫലകം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്ത രമേശ് അനാച്ഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.