നഗരസഭ ചെയർമാൻെറ കാർ അപകടത്തിൽപെട്ടു: വാഹനം ദുരുപയോഗം ചെയ്തെന്ന് പ്രതിപക്ഷം കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു സഞ്ചരിച്ച ഔദ്യോഗിക വാഹനം തമിഴ്നാട്ടിലെ പുളിയറയിൽ അപകടത്തിൽപെട്ട സംഭവത്തിൽ വാഹനം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാരും യു.ഡി.എഫും പ്രതിഷേധിച്ചു. തിങ്കളാഴ്ച രാത്രി 9.30ഓടെ രാമേശ്വരത്തുനിന്ന് ആർ. ബാലകൃഷ്ണപിള്ളയുടെ ചിതാഭസ്മം നിമജ്ജന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരവെ ലോറിയുമായി ചെയർമാൻെറ ഔദ്യോഗിക വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻെറ മുൻഭാഗം പൂർണമായി തകർന്നു. ചെയർമാൻ ഷാജു, ഡ്രൈവർ അജയൻ, കൃഷ്ണപിള്ള, മനോജ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. പുളിയറയിലെ ആശുപത്രിയിൽ പ്രഥമശുശ്രൂഷക്കുശേഷം ഇവരെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ നഗരസഭ പ്രതിപക്ഷ കൗൺസിലർമാരും നേതാക്കളും നഗരസഭക്ക് മുന്നിൽ ചെയർമാർ ഷാജു ഔദ്യാഗിക വാഹനം ദുരുപയോഗം ചെയ്തതിൽ പ്രതിഷേധിച്ചു. നഗരസഭ സെക്രട്ടറിക്ക് യു.ഡി.എഫ് പ്രവർത്തകർ പരാതി നൽകി. കേരളത്തിന് പുറത്ത് നഗരസഭയുടെ കാർ ഉപയോഗിക്കണമെങ്കിൽ സർക്കാറിൻെറ അനുമതി വാങ്ങണം. എന്നാൽ ചെയർമാൻ അനുമതി വാങ്ങിയില്ലെന്ന് സെക്രട്ടറി പറഞ്ഞതായി പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. അപകടത്തിൽപെട്ട വാഹനത്തിൽനിന്ന് ചെയർമാൻ ഇറങ്ങി ഓടിയതിൽ ദുരൂഹതയുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.