പെരിനാട്: സര്‍ക്കര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം' അവധിക്കാല സര്‍ഗോത്സവം സമാപിച്ചു. നാടന്‍ കളികളും പാട്ടും കുട്ടികളുടെ കലാപരിപാടികളുമായി എട്ട് ദിവസം നീണ്ട ക്യാമ്പ് സമാപിച്ചു. സമാപന ദിവസത്തെ പരിപാടികള്‍ക്ക് ആര്‍. തുളസി നേതൃത്വം നല്‍കി. പ്രിന്‍സിപ്പൽ ബിന, വിജയലക്ഷ്മി, ഹെഡ്മിസ്ട്രസ് വി.ജി. ശ്രീലത, പി.ടി.എ പ്രസിഡന്‍റ് ജി. സുനില്‍, വൈസ് പ്രസിഡന്‍റ് സുനില്‍കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ എസ്. കിഷോര്‍, കൃഷി കണ്‍വീനര്‍ കൃഷ്ണകുമാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ടി. വേണുകുമാര്‍, അഡില്‍ഷാ എന്നിവര്‍ സംസാരിച്ചു. പ്രവേശനോത്സവത്തിന് സ്കൂളുകള്‍ ഒരുങ്ങി കുണ്ടറ: രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം വന്നെത്തുന്ന പ്രവേശനോത്സത്തെ ആഘോഷമാക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. പി.ടി.എകളുടെയും പൂര്‍വ വിദ്യാർഥികളുടെയും വികസനസമിതികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഓരോ സ്‌കൂളുകളിലും നടക്കുന്നത് വലിയ ഒരുക്കങ്ങളാണ്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ആനയും ചെണ്ടമേളവും ഉള്‍പ്പെടെയുള്ളവ ഒരുക്കിയാണ് ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ. യു.പി സ്‌കൂള്‍ പ്രവേശനോത്സവത്തിന് തയാറെടുക്കുന്നത്. മിക്ക സ്‌കൂളുകളിലും പുതുതായി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് ബാഗ് ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും മധുരവും നല്‍കിയാണ് സ്വീകരിക്കുക. എം.എല്‍.എയും എം.പിയും ജില്ല പഞ്ചായത്ത് ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും ഒന്നിലധികം സ്‌കൂളുകളിലെ പ്രവേശനോത്സവങ്ങളില്‍ പങ്കെടുക്കും. ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ. യു.പി സ്കൂളില്‍ ഉപജില്ല തലപ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എം.എല്‍.എ നിര്‍വഹിക്കും. പഞ്ചായത്ത്തല പ്രവേശനോത്സവം ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലംവിള ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്‍റ് സന്തോഷ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.