വിദ്യാഭ്യാസ മേഖലയിലെ സമഗ്രവികസനം ലക്ഷ്യം-മന്ത്രി കെ.എന്‍. ബാലഗോപാല്‍

കൊട്ടാരക്കര: നൂതന ആശയങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊട്ടാരക്കര ഗവ. ഹയര്‍സെക്കൻഡറി ആൻഡ്​ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിന്‍റെ പുതിയ ബഹുനില കെട്ടിടം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ അനിതാ ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. മുന്‍ എം.എല്‍.എ അയിഷ പോറ്റി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഉണ്ണിക്കൃഷ്ണന്‍ മേനോന്‍, എസ്.ആര്‍. രമേശ്, വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, മാതൃസമിതി കൗണ്‍സിലര്‍ പി. മിനി, കൊട്ടാരക്കര ഡി.ഇ.ഒ ആര്‍. രാജു, എ.ഇ.ഒ ഗിരിജ, ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പല്‍ ആര്‍. പ്രദീപ്, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ ബെറ്റ്‌സി ആന്‍റണി, ഹൈസ്‌കൂള്‍ എച്ച്.എം എസ്. സുഷമ, എസ്.എം.സി ചെയര്‍മാന്‍ എൻ. സതീഷ് ചന്ദ്രൻ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.