കൊല്ലം: സാധാരണക്കാരായ ജനവിഭാഗമാണ് പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്‍റെ ഗുണഭോക്താക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ആദ്യ ഇന്‍റര്‍നാഷനല്‍ മോഡല്‍ പ്രീ പ്രൈമറി സ്‌കൂളായ ചവറ യു.പി സ്‌കൂളില്‍ ഒരുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ആധുനിക കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷതവഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കച്ചി പ്രഭാകരന്‍, ഹെഡ്മിസ്ട്രസ് എസ്. കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. പ്രവേശനോത്സവം നടത്തി ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ എല്ലാ അംഗൻവാടികളും പ്രവേശനോത്സവം നടത്തി. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്‍റ് പി.എം. സെയ്ദ് നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മനാഫ് മൈനാഗപ്പള്ളി, ജലജ രാജേന്ദ്രൻ, സിന്ധു, ഭരതൻ, പുഷ്പലത, ഷെർളി, ശശികല, വിളയിൽ കാസിം, മീര എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി സംഗമം ശാസ്താംകോട്ട: പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥികളായ 1995 ബാച്ചുകാരുടെ സംഗമവും അധ്യാപകരെ ആദരിക്കലും സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. പത്മജ, ഗീത എന്നീ അധ്യാപികമാരെ ആദരിച്ചു. ഇന്ദുലേഖ അധ്യക്ഷതവഹിച്ചു. സീന, എം. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.