അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കൊമ്പേറ്റിമല പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചു. പി.എസ്. സുപാൽ എം.എൽ.എ പട്ടികജാതികാര്യ മന്ത്രിക്ക് നേരത്തേ നിവേദനം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കോളനിയിൽ പൊതുയോഗം വിളിച്ചുകൂട്ടി നടപ്പാക്കേണ്ട പ്രവൃത്തികൾ എന്തൊക്കെയെന്ന് നിശ്ചയിച്ച് പ്രോജക്ടുകളാക്കി കൈമാറുകയും വേഗത്തിൽ നിർമാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.