കൊടിമര ഘോഷയാത്ര ഇന്ന്

ശാസ്താംകോട്ട: ധർമശാസ്താ ക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന കൊടിമരത്തിന് വേണ്ടിയുള്ള തേക്ക് മരവും വഹിച്ചുള്ള ഘോഷയാത്ര വ്യാഴാഴ്ച നടക്കും. കോന്നിയിൽനിന്ന് കൊണ്ടുവരുന്ന മരം കടമ്പനാട് ക്ഷേത്രത്തിൽ എത്തിച്ച ശേഷം അവിടെനിന്ന് വൈകീട്ട്​ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിക്കും. ഹൈകോടതി വിധി നടപ്പായി; പടപ്പനാൽ ഓട്ടോ സ്റ്റാൻഡ് മാറ്റി ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിൽ പടപ്പനാൽ ജങ്ഷനിൽ വർഷങ്ങളായി പ്രതിസന്ധിയിൽ കിടന്ന ഓട്ടോ സ്റ്റാൻഡ് വിഷയത്തിന് പരിഹാരമായി. ഹൈകോടതി പുറപ്പെടുവിച്ച വിധി പ്രകാരം ഗ്രാമപഞ്ചായത്ത് അധികൃതരും ചവറ പൊലീസും സ്ഥലത്തെത്തി സ്റ്റാൻഡ് മാറ്റി സ്ഥാപിച്ചു. 2019ൽ ഹൈകോടതി പുറപ്പെടുവിച്ച വിധിപ്രകാരമാണ് മാറ്റങ്ങൾ വരുത്തിയത്. ഓട്ടോറിക്ഷകൾ മൃഗാശുപത്രിയുടെ സമീപത്തേക്കാണ് മാറ്റിയത്. നിലവിൽ ഓട്ടോ പാർക്ക് ചെയ്തിരുന്ന സ്​ഥലത്ത് 'നോ പാർക്കിങ് ' ബോർഡുകൾ സ്ഥാപിച്ചു. ബസ്​ സ്റ്റോപ്പും പുനഃക്രമീക രിച്ചു. ശാസ്​താംകോട്ട ഭാഗത്തേക്കുള്ളത് പടപ്പനാൽ ജങ്ഷന് കിഴക്ക് എസ്​.എൻ മെഡിക്കൽസിന് സമീപവും, ചവറ ഭാഗത്തേക്കുള്ളത് വാട്ടർ ടാങ്കിന് സമീപവും, കരുനാഗപ്പള്ളി ഭാഗത്തേക്കുള്ളത് വീണാ മെഡിക്കൽസിന് സമീപവും, തെക്കുംഭാഗത്തേക്കുള്ളത് മൃഗാശുപത്രിക്ക് സമീപവും നിർത്തുന്നതിനുള്ള ക്രമീകരണമാണ് നടത്തിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ദിലീപ്, സൂപ്രണ്ട് കെ. സുനിൽ, യു.ഡി ക്ലർക്ക് കൃഷ്ണകുമാർ, ചവറ തെക്കുംഭാഗം സർക്കിൾ ഇൻസ്​പെക്ടർ ദിനേശ്കുമാർ, സബ് ഇൻസ്​പെക്ടർ സുജാതൻപിള്ള എന്നിവരാണ് നടപടിക്ക് നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.