പെരിനാട്: കൃഷിഭവനിൽ പച്ചക്കറിത്തൈകൾ (അമര, തക്കാളി, വഴുതന, മുളക്, പയർ) സൗജന്യമായി വിതരണത്തിനെത്തി. കരം രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് ഇവയുടെ പകർപ്പ് നൽകി തൈകൾ വാങ്ങാം. രക്തസാക്ഷിത്വദിനാചരണം കുണ്ടറ: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം പെരിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്‍റ് തോട്ടത്തിൽ ബാലൻ അധ്യക്ഷത വഹിച്ചു. ജോസ്, നളൻ, രാജൻ, രാജു, പെരിനാട് മുരളി, പണിക്കർ, ശിവശങ്കരപ്പിള്ള, ഡി. സുരേഷ്കുമാർ, ജോൺ കുമാർ, പ്രസന്ന പയസ്, ബീന, ആശ, ജലജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.