കൊല്ലം: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽപെട്ട തൊഴിലുറപ്പ് തൊഴിലാളികൾ ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന് മുന്നിലേക്ക് സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി തുക എല്ലാ വർഷവും വെട്ടിക്കുറക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കുക, വർഷം 200 ദിവസം ജോലി നൽകുക, കൂലി 600 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് എൻ. ജാരിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബാലകൃഷ്ണൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം ഡി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഗതാഗത നിയന്ത്രണം കൊല്ലം: ചിന്നക്കട-വെള്ളയിട്ടമ്പലം റോഡില്‍ കല്ലുപാലം മുതല്‍ ലക്ഷ്മിനട വരെയുള്ള ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ വ്യാഴാഴ്ച മുതല്‍ 20 ദിവസത്തേക്ക് അമ്മച്ചിവീട് ഭാഗത്തുനിന്ന് ചിന്നക്കടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ലക്ഷ്മിനട തിരിഞ്ഞ് സൂചിക്കാരന്‍ മുക്ക് വഴി മുളക്കട-വാടി റോഡ് വഴിയും തങ്കശ്ശേരി, അമ്മച്ചിവീട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുളക്കട-വാടി റോഡിലൂടെ പോകണമെന്നും പി.ഡബ്ല്യു.ഡി അസി.എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.