നാടകവും നടകും തുടരുന്നു

കൊല്ലം: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന നാടക മത്സരത്തില്‍ പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ല ലൈബ്രറി കൗണ്‍സിലുകളുടെ നാടകം അവതരിപ്പിച്ചു. നാടക സെമിനാര്‍ 'നടക്' സംസ്ഥാന സെക്രട്ടറി ഷൈലജ ഉദ്ഘാടനം ചെയ്തു. നാടകപ്രവര്‍ത്തകര്‍ക്ക് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഇപ്പോഴും സ്ഥാനമില്ലെന്നും അവര്‍ ഇപ്പോഴും അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, പി.ജെ. ഉണ്ണിക്കൃഷ്ണന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു, എക്സിക്യുട്ടിവ് അംഗങ്ങളായ പി.കെ. ഗോപന്‍, ടി.കെ.ജി. നായര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളികൃഷ്ണന്‍, ജില്ല സെക്രട്ടറി ഡി.സുകേശന്‍, ജില്ല എക്സിക്യുട്ടിവ് അംഗങ്ങളായ പ്രഫ.ബി. ശിവദാസന്‍പിള്ള, ഡോ.കെ.ബി. ശെല്‍വമണി എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച ഉച്ചക്ക്​ 2.30ന് പ്രമോദ് പയ്യന്നൂര്‍, കെ.വി. ശ്രീജ എന്നിവര്‍ പങ്കെടുക്കുന്ന നാടക സെമിനാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.