ദേശീയപാത വികസനം; കരുനാഗപ്പള്ളിയിലും പാരിപ്പള്ളിയിലും പില്ലർ ഫ്ലൈ ഓവർ

കൊല്ലം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി, കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നീ ജങ്ഷനുകളില്‍ റീ ഇന്‍ഫോസ്ഡ് എര്‍ത്തന്‍ വാളിനു പകരം കഴക്കൂട്ടം മാതൃകയിലുള്ള പില്ലര്‍ ഫ്ലൈ ഓവറുകള്‍ നിർമിക്കുന്നതിന് ദേശീയപാത അതോറിറ്റി അനുകൂല നിലപാട് സ്വീകരിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. റീ ഇന്‍ഫോസ്ഡ് എര്‍ത്തന്‍ വാളിൽ പുനഃപരിശോധന ആവശ്യപ്പെട്ട് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ ദേശീയപാത അതോറിറ്റി ഉന്നത സംഘം സ്ഥല പരിശോധന നടത്തി. പില്ലര്‍ ഫ്ലൈഓവറുകള്‍ നിർമിക്കാൻ ആവശ്യമായ അധികച്ചെലവിന്‍റെ പങ്കുവഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍കൂടി തയാറായാല്‍ നാലു സ്ഥലത്തും ദേശീയപാത അതോറിറ്റി അനുകൂല നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍റെ പങ്കാളിത്തം ഉറപ്പു വരുത്തുണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കത്ത് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.