നിയമനം എങ്ങുമെത്തിയില്ല; അധ്യാപകരില്ലാതെ കിഴക്കന്‍ മേഖലയിലെ വിദ്യാലയങ്ങള്‍

കുളത്തൂപ്പുഴ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കിഴക്കന്‍ മേഖലയിലെ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കുള്ള നിയമനം ഒന്നുമായില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളില്‍ നിരവധി അധ്യാപകരുടെ ഒഴിവുകളാണ് നിലവിലുള്ളത്. എന്നാല്‍, ഇതുവരെയും അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കഴിഞ്ഞ തവണ നവംബറില്‍ വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ താൽക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി ഗ്രാമപഞ്ചായത്ത് തലത്തില്‍ താൽക്കാലിക അധ്യാപകരുടെ ബാങ്ക് തയാറാക്കി മുന്‍ഗണനാ ക്രമത്തില്‍ നിയമനം നടത്തുകയാണെങ്കില്‍ സ്കൂളുകളില്‍ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടാവുകയില്ലെന്ന്​ രക്ഷാകർത്താക്കളും അധ്യാപകരും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.