വണ്‍ ടൈം വെരിഫിക്കേഷന്‍

കൊല്ലം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് (കാറ്റഗറി നമ്പര്‍-548/19) തസ്തികയുടെ സാധ്യതപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ജൂണ്‍ ഒന്നു വരെ പബ്ലിക് സര്‍വിസ് കമീഷന്‍ ജില്ല/മേഖല ഓഫിസില്‍ നടക്കും. ഫോണ്‍: 0474 2743624. -------------------- ഏകദിന ശിൽപശാല മയ്യനാട്: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതിയുടെ ഭാഗമായി മയ്യനാട് പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവും നടത്തുന്ന വ്യവസായ സംരംഭക ശിൽപശാല 26ന്​ ഉച്ചക്ക്​ രണ്ടിന്​ മയ്യനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്‍റ്​ ജെ. ഷാഹിദ ഉദ്ഘാടനം ചെയ്യും. ജവാബ് റഹ്മാൻ അധ്യക്ഷതവഹിക്കും. 1.30ന് രജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ: 9048470887, 8943717065.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.