കൊല്ലം: പട്ടികജാതി മറ്റര്‍ഹ വിഭാഗം വിദ്യാർഥികള്‍ക്കുള്ള 2022-23ലെ ലംപ്‌സം ഗ്രാന്‍റ്, സ്റ്റൈപ്പന്‍റ്, പ്രൈമറി/സെക്കൻഡറി എജുക്കേഷന്‍ എയ്ഡ് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപന മേധാവികളും നടപടി സ്വീകരിക്കണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കുള്ള ഇ.ബി.ടി സ്‌കോളര്‍ഷിപ്പിനും അപേക്ഷ സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. സംശയനിവാരണത്തിന് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04742794996. ....kc+kw.... പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് കെട്ടിട നിർമാണ കട്ടകൾ: അമൃത ടീമിന് ഒന്നാം സ്ഥാനം (ചിത്രം) കൊല്ലം: സംസ്ഥാന ശുചിത്വ മിഷൻ സംഘടിപ്പിച്ച 'സ്വച്ഛ് ടെക്നോളജി ചലഞ്ച്' മത്സരത്തിൽ അമൃത വിശ്വവിദ്യാപീഠം ടീമിന് ഒന്നാം സ്ഥാനം. പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് കെട്ടിടനിർമാണത്തിനുള്ള കട്ടകൾ നിർമിക്കുന്ന പദ്ധതിയാണ് ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. മന്ത്രി എം.വി. ഗോവിന്ദനിൽനിന്ന് അമൃത സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിഭാഗം ചെയർപേഴ്സൺ ഡോ. മിനി കെ. മാധവ് കാഷ് അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ഡോ. മിനി കെ. മാധവ്, ഡോ. കെ. ജയനാരായണൻ, അമൃതയിലെ ഗവേഷകനായ ഹരീഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് ഇത്തരമൊരു കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയത്. മാലിന്യ സംസ്‌കരണ മേഖലയിൽ സംരംഭകത്വ സാധ്യതകൾ തുറക്കാനും ബിസിനസ് വളർച്ചക്ക് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന ശുചിത്വ മിഷന്‍റെ നേതൃത്വത്തിൽ സ്വച്ഛ് ടെക്നോളജി ചലഞ്ച് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.