കൊട്ടിയം: നെടുമ്പന ആയുർവേദ ആശുപത്രി പരിസരത്തുനിന്ന് ലക്ഷങ്ങൾ വിലവരുന്ന ഇരുപത്തിയേഴോളം മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് മെംബറും രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നെടുമ്പന മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുമ്പന ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നെടുമ്പന മണ്ഡലം പ്രസിഡന്‍റ് കണ്ണനല്ലൂർ സമദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി. സഹജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, റോബിൻ മീയണ്ണൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ നാസിമുദ്ദീൻ ലബ്ബ, ബാബുരാജ്, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, ഡി.സി.സി മെംബർ ഇ. ആസാദ്, ബ്ലോക്ക് ഭാരവാഹികളായ ജേക്കബ് നല്ലില, രാജേന്ദ്രപ്രസാദ്, എം.പി. ബാബു, മനോഹരൻ, ബിജു പഴങ്ങാലം, അജി പള്ളിമൺ, ആസാദ് നാൽപങ്ങൽ, ഷെഹീർ മുട്ടയ്ക്കാവ്, രാജീവ്, ഷാഫി, ബഷീർ കുട്ടി, മണ്ഡലം ഭാരവാഹികളായ നിസാം പുന്നാര്, ഹരികുമാർ, ബാബു, ജോർജ്, ഷിഹാബ്, ദമീൻ മുട്ടയ്ക്കാവ്, പി.സി. ജോൺ, മൂലക്കട തങ്കച്ചൻ ഷെമീർ, സുൽഫിക്കർ, അമീർ പുലിയില, മുനീർ നെടുമ്പന, അനീഷ്, അബു, ഗ്രാമ പഞ്ചായത്ത് മെംബർ ശോഭനകുമാരി, സുജ ബിജു, ആരിഫ സജീവ്, റജില ഷാജഹാൻ, ശിവൻകുട്ടി, ഷീല മനോഹരൻ, ഹാഷിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.