പ്രഫ.എം. സത്യപ്രകാശം അനുസ്മരണം

കൊല്ലം: ഗുരുദേവ കലാവേദി ട്രസ്റ്റ് നടത്തിയ പ്രഫ.എം. സത്യപ്രകാശത്തിന്‍റെ ഒന്നാം ചരമവാർഷികാചരണം മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ് എസ്. സുവർണകുമാർ അധ്യക്ഷതവഹിച്ചു. വി. ജലജാ പ്രകാശം ജീവകാരുണ്യ ധനസഹായം ഫാ. മനോജ് സ്നേഹതീരത്തിനു കൈമാറി. കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ, പ്രഫ. ജയരാജ്, ഡോ. വെള്ളിമൺ നെൽസൻ, ഗോപിനാഥ് പെരിനാട്, അരുണഗിരി, ഡോ.ഡി. ചന്ദ്രബോസ്, ജി. മങ്ങാട് ഉപേന്ദ്രൻ, രാമങ്കരി രാധാകൃഷ്ണൻ, പ്രബോധ് കണ്ടച്ചിറ, ആറ്റൂർ ശരച്ചന്ദ്രൻ, കെ.എസ്. ഷിബു, മനോജ് പ്രഭാകൻ, ദീപാ മനോജ്, ആർ. രമണൻ എന്നിവർ സംസാരിച്ചു. പ്രഫ.എം. സത്യപ്രകാശത്തിന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയ സാമൂഹിക പ്രവർത്തക പുരസ്കാരം ആറ്റൂർ ശരച്ചന്ദ്രനും കെ.എസ്. ഷിബുവിനും നൽകി. ------------------------------------- നിവേദനം നൽകി കൊല്ലം: നവീകരണത്തിനായി കല്ലുപാലം പൊളിച്ചിട്ടതിലൂടെയും, ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡുകൾ കുഴിച്ചിട്ടതുമൂലവും പ്രദേശത്തെ ജനങ്ങളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും എം. മുകേഷ് എം.എൽ.എക്കും ആം ആദ്മി പാർട്ടി ജില്ല ഘടകം നിവേദനം നൽകി. പദ്ധതികളിൽ കാലതാമസം നേരിടുന്നപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ല കൺവീനർ സജാദ് ചടയമംഗലം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.