പുതിയകാവ് നെഞ്ചുരോഗ ആശുപത്രി-മണ്ണടിശ്ശേരി റോഡിൽ യാത്ര ദുരിതം

കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർചക്കിന്‍റെ തെക്കേ ജങ്ഷനിൽ റോഡിലെ വൻകുഴി യാത്രക്കാർക്ക് ദുരിതമാകുന്നു. ദേശീയപാതക്ക്​ സമാന്തരമായി കിടക്കുന്ന മണ്ണടിശ്ശേരി ജങ്ഷൻ - പുതിയകാവ് നെഞ്ചുരോഗ ആശുപത്രി റോഡിലാണ് വലിയകുഴി രൂപപ്പെട്ടത്. ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ടായി മാറുകയാണ്. മഴക്കാലമല്ലാത്ത സാഹചര്യത്തിലും ഇത് വഴിയുള്ള യാത്ര ക്ലേശകരമാണ്. ചക്കിന്‍റെ തെക്ക് ജങ്ഷനിൽനിന്ന് പാറ്റോലി തോട് വരെ ഓട നിർമിച്ചാൽ മാത്രമേ നിലവിലെ ദുരവസ്ഥക്ക്​ പരിഹാരമാകുകയുള്ളൂ. ജില്ല പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഈ റോഡിൽ വർഷങ്ങളായി അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നും പരാതിയുണ്ട്. ചിത്രം: പുതിയകാവ് നെഞ്ചുരോഗ ആശുപത്രി - മണ്ണടിശ്ശേരി റോഡിൽ കടത്തൂർചക്കിന്റെ തെക്കേ ജങ്​ഷനിൽ റോഡിൽ വൻകുഴി വെള്ളെക്കെട്ടായി മാറിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.