(ചിത്രം) കൊല്ലം: പി. പത്മരാജന്‍റെ ജന്മദിനത്തോടനുബന്ധിച്ച് തെക്കേവിള എസ്.എൻ.വി ഗ്രന്ഥശാല സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും പുസ്തക ചർച്ചയും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് കെ.എസ്. ജ്യോതി അധ്യക്ഷത വഹിച്ചു. എം. ദേവദാസ് എഴുതിയ പി. പത്മരാജൻ അനുഭവങ്ങൾ ഓർമകൾ എന്ന ഗ്രന്ഥം ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ അവതരിപ്പിച്ചു. വി. മണിലാൽ, എസ്.ആർ. മണിലാൽ, എം. ദേവദാസ്, സിന്ധു ജയപ്രകാശ്, വി. രാജു, കെ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. -------------------------------- സംഘാടക സമിതി രൂപവത്കരിച്ചു കൊല്ലം: എം.വി. വീരേന്ദ്രകുമാറിന്‍റെ രണ്ടാം ചരമവാർഷികദിന ഭാഗമായി സംഘാടക സമിതി രൂപവത്കരിച്ചു. എൽ.ജെ.ഡി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമാസം നീളുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലതല ഉദ്ഘാടനം 28ന് വൈകീട്ട് മൂന്നിന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടത്തും. ജില്ല പ്രസിഡന്‍റ് കായിക്കര നജീബ് അധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി അംഗം ചാവർകോട് പ്രസന്നൻ ചെയർമാനായും എ. വിനീത്കുമാർ കൺവീനറായുമുള്ള സംഘാടകസമിതി രൂപവത്കരിച്ചു. ഷബീർ മാറ്റാപ്പള്ളി, പ്രഫ. മാധവൻപിള്ള, കല്ലിൽ സോമൻ, കിളികൊല്ലൂർ നാസർ, ചവറ സിനിൽ, ജൂലിയസ്, കുതിരച്ചിറ രാജശേഖരൻ, സെൽവകുമാർ, കുഞ്ഞികൃഷ്ണൻ, ഷാജി, പാലവിള രാധാകൃഷ്ണൻ, സിബിൻ തേവലക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.