'വർക്കിങ്​ ഗ്രൂപ് നിർണയത്തിലെ അപാകതകൾ പരിഹരിക്കണം'

ശാസ്താംകോട്ട: പട്ടികജാതി-വർഗ വർക്കിങ് ഗ്രൂപ്പുകളുടെ ചെയർമാൻ, ചെയർപേഴ്സൺ സ്ഥാനങ്ങൾ ഈ വിഭാഗത്തിൽ നിന്നുള്ള ജനപ്രതിനിധികളായിരിക്കണമെന്ന പതിനാലാം പഞ്ചവത്സര പദ്ധതി മാർഗരേഖക്ക് വിരുദ്ധമായി ഇതര​ വിഭാഗത്തിൽപെട്ട ജനപ്രതിനിധിക്ക്​ ചുമതല നൽകിയ ഭരണസമിതി തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള ദലിത് ഫെഡറേഷൻ കൊല്ലം ജില്ല കമ്മിറ്റി. ശാസ്താംകോട്ട ബ്ലോക്ക് ഭരണസമിതിയിൽ രണ്ട് പട്ടികജാതിക്കാരുള്ളതിൽ സി.പി.എം അംഗം ഈ ചുമതലയിൽ നിന്ന്​ ഒഴിഞ്ഞ സ്ഥാനത്തേക്ക് കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് മറ്റൊരു പട്ടികജാതി പ്രതിനിധി ഉണ്ടായിട്ടും ഒഴിവാക്കിയത്​. വിഷയത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി സംഘടന മുന്നിട്ടിറങ്ങുമെന്നും കമ്മിറ്റി അറിയിച്ചു. ജില്ല പ്രസിഡന്‍റ്​ ശൂരനാട് അജി ഉദ്​ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ്​ ഐവർകാല ദിലീപ് അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. പ്രഹ്ലാദൻ, കെ. ഗോപാലകൃഷ്ണൻ, കാവുവിള ബാബുരാജൻ, കെ. കൃഷ്ണൻ, കെ. ശശി, മല്ലിക ബാലകൃഷ്ണൻ, ഗീതാ ബാബു, പി. ശിരോമണി, തേവലക്കര വിജയകുമാരി, പി.എസ്. നിഷ, ഡോളി പ്രേം എന്നിവർ സംസാരിച്ചു. -------------------------------------- ശാസ്താംകോട്ട സുധീർ അനുസ്മരണം ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും സാമൂഹിക പ്രവർത്തകനും ആയിരുന്ന ശാസ്താംകോട്ട സുധീറിന്‍റെ ഒന്നാം ചരമവാർഷിക ദിനാചരണം ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു. ടൗൺ വാർഡ് മെംബർ രജനി മുഖ്യ പ്രഭാഷണം നടത്തി. എൻ. വിജയൻ, കൃഷ്ണകുമാർ, രാമചന്ദ്രൻ, രശ്മീദേവി, ഷാജഹാൻ, രേണു, ശ്രീരേഖ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പി.ആർ. ബിജു, ഷീലകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചനയും ഗ്രാമോദ്ധാരണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പായസ വിതരണവും നടത്തി. ദിനാചരണ ഭാഗമായി യുനൈറ്റഡ് സോക്കർ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവിതരണം സംഘടിപ്പിച്ചു. ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.