കുളക്കടയിൽ 'ഞങ്ങളും കൃഷിയിലേക്ക്'

കൊട്ടാരക്കര: കുളക്കട പഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കം. പൂവറ്റൂർ കിഴക്ക് ശ്യാമളത്തിൽ ബി. സുബി‍ൻെറ തെങ്ങും തറ ഏലായിലെ കൃഷിയിടത്തിൽ ഞാറുനട്ട് പ്രസിഡന്‍റ്​ പി.ടി. ഇന്ദുകുമാർ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം പി.ബി. ബീന അധ്യക്ഷത വഹിച്ചു. കൃഷ്ണ കാമോദ് (ഗുജറാത്ത് ബസുമതി), ഡൽഹി ബസുമതി, ജപ്പാൻ വയലറ്റ്, രക്തശാലി എന്നീ നാലിനങ്ങളാണ് കൃഷിയിറക്കിയത്. ജില്ല പഞ്ചായത്തംഗം ആർ. രശ്മി യന്ത്ര സഹായത്തോടെയുള്ള ഞാറുനടീൽ ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ്​ കവിത ഗോപകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ എ. അജി, എൻ. മോഹനൻ എന്നിവർ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൃഷി ഓഫിസർ റെയ്ച്ചൽ തോമസ്​, കൃഷി അസി. ആർ. ബീന, ആമീന ഇക്ബാൽ, ഗ്രീഷ്മ രംഗൻ, രജനി സന്തോഷ്, പൂവറ്റൂർ ഡി.വി.എൻ.എസ്​.എസ്​.എച്ച്.എസ്​.എസിലെ എസ്​.പി.സി വിദ്യാർഥികൾ, കാർഷിക വികസനസമിതി അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. --------------------------------------------- രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു കൊട്ടാരക്കര: കോൺഗ്രസി‍ൻെറയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. മൈലം മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഞ്ചക്കാട് ജങ്ഷനിൽ നടന്ന രാജീവ് ഗാന്ധി അനുസ്​മരണം ഡി.സി.സി സെക്രട്ടറി ഇഞ്ചക്കാട് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജി. നരേന്ദ്രനാഥ്​ അധ്യക്ഷത വഹിച്ചു. ആർ. ശിവശങ്കരപ്പിള്ള, താമരക്കുടി പ്രദീപ്, കലയപുരം മോനച്ചൻ, താമരക്കുടി വിജയകുമാർ, അന്തമൺ ജോയി, അജു ജോർജ്, കെ. രാമചന്ദ്രൻ പിള്ള, ദാസപ്പൻ പിള്ള എന്നിവർ സംസാരിച്ചു. കൊട്ടാരക്കര മുസ്​ലിം സ്​ട്രീറ്റ് കോൺഗ്രസ്​ കൂട്ടായ്മയുടെ നേതൃത്വത്തിൽ സിറാ നഗറിൽ രാജീവ് ഗാന്ധി അനുസ്​മരണം നടത്തി. എം.എസ്​. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ്​ അധ്യക്ഷത വഹിച്ചു. എസ്​.എ. കരീം, ബി. സുധീർ, ഷാഹുൽ ഹമീദ്, ഫൈസൽ സലാം, നഹാസ്​ ഷംസുദ്ദീൻ, ഷിബു പാക്കട, സുനിൽ, ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.