മത്സ്യത്തൊഴിലാളി സമരം: സി.ഐ.ടി.യു നിലപാട് വഞ്ചനപരം -കെ.എൽ.സി.എ കൊല്ലം രൂപത

കൊല്ലം: കേരളതീരത്തെ മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങളുയർത്തി മത്സ്യമേഖലയിലെ വിവിധ സംഘടനകൾ സംയുക്തമായി നടത്തുന്ന സമരത്തിനെതിരായി മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു സ്വീകരിക്കുന്ന നിലപാട് വഞ്ചനപരവും ഇരട്ടത്താപ്പ് വെളിച്ചത്തു കൊണ്ടുവരുന്നതുമാണെന്ന്​ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത കമ്മിറ്റി. രാഷ്ട്രീയ ചായ്‌വിനപ്പുറം മത്സ്യത്തൊഴിലാളികളോട് ഒരു ആത്മാർഥതയും അവർക്കില്ല. മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന ഏതാവശ്യമാണ് അനാവശ്യവും ശരിയല്ലാത്തതുമെന്നു സി.ഐ.ടി.യു വ്യക്തമാക്കണം. തൊഴിലാളി വർഗത്തെ കേവലം രാഷ്ട്രീയ താൽപര്യത്തിനായി ഒറ്റികൊടുക്കുന്ന കരിങ്കാലികളായി സി.ഐ.ടി.യു മാറരുത് എന്നും അവർ ആവശ്യപ്പെട്ടു. രൂപത പ്രസിഡന്‍റ്​ അനിൽ ജോൺ രൂപത കമ്മിറ്റി യോഗത്തിൽ അധ്യക്ഷതവഹിച്ചു. ലെസ്റ്റർ കാർഡോസ്, തോമസ് ആന്‍റണി, ജാക്സൺ ഫ്രാൻസിസ്, വിൻസി ബൈജു, പ്രസാദ് ആന്‍റണി, ജോയ് ഫ്രാൻസിസ്, എഡിസൺ ജെ, ലക്റ്റീഷ്യ ജെ, ജോസഫ്‌കുട്ടി കടവിൽ, റോണാ റിബേറോ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.