കൊല്ലം: മതനിരപേക്ഷതയുടെ വീണ്ടെടുപ്പിനായി രാജ്യത്തോട് പ്രതിബദ്ധത ഒത്തിണങ്ങിയ യുവാക്കളെ സജ്ജരാക്കണമെന്ന് വിസ്ഡം യൂത്ത് ജില്ല എംപവർ മീറ്റ് അഭിപ്രായപ്പെട്ടു. 1991ലെ പ്ലെയിസ് ആൻഡ് വർഷിപ് നിയമത്തിനെതിരെ സമരകാഹളം മുഴക്കി ഗ്യാൻവ്യാപി മസ്ജിദിൽ ശിവലിംഗമുണ്ടെന്നവകാശപ്പെട്ട് മുസ്ലിം ആരാധനാലയങ്ങൾ പിടിച്ചടക്കാനുള്ള കലാപങ്ങൾക്ക് സംഘപരിവാരങ്ങൾ തുടക്കമിട്ടിരിക്കുകയാണ്. മതനിരപേക്ഷ സമൂഹം അതിനെതിരെ ഐക്യത്തോടെ ശബ്ദിക്കണമെന്നും അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ് മുജീബ് ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.യു. സുഹൈൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹാരിസ് കായക്കൊടി, പി. ലുബൈബ്, ഹസൻ അൻസാരി, ജില്ല സെക്രട്ടറി സുഹൈൽ, ജുനൈദ് കരിക്കോട്, ഹാരിസ് ഫാറൂഖി, സുധീർ സ്വലാഹി, സഹിൽ സലഫി എന്നിവർ സംസാരിച്ചു. ---------------------------------- സെമിനാർ നടത്തി കുണ്ടറ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ് വായനശാലയുടെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ സെമിനാർ നടത്തി. ഇൻഫോസിസ് സിസ്റ്റം എൻജിനീയർ എസ്. ആഷിക് സെമിനാർ അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്‍റ് തുളസീദാസൻ പിള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി അജേഷ് മാധവൻ, എ. അഖിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.