സമൃദ്ധിയുടെ സാമൂഹിക-സുരക്ഷാ കാമ്പയിൻ സമാപിച്ചു

കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹിക-സുരക്ഷാ കാമ്പയിൻ സമാപിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന കാമ്പയിന് സമാപനം കുറിച്ച് സമൃദ്ധി അങ്കണത്തിൽ 14 യുവസമൃദ്ധി പ്രവർത്തകർ ലഹരിവിരുദ്ധ ജീവനാളങ്ങൾ തെളിച്ചു. ആര്യ കണ്ണൻ ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്യാമ്പിൽ പാലക്കാട് എക്‌സൈസ് അസി. കമീഷണർ ചിറക്കര മധു, കൊല്ലം സിറ്റി സൈബർ സെൽ പൊലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഖാൻ, കൊട്ടിയം ഹോളി ക്രോസ് ഹോസ്പിറ്റൽ അത്യാഹിതം വിഭാഗം മേധാവി ഡോ. ആതുരദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ല പഞ്ചായത്തംഗം സെൽവി, പഞ്ചായത്തംഗങ്ങളായ നാസർ, മുഹമ്മദ് റാഫി, റാഫി മൈലാപ്പൂർ എന്നിവർ പ​ങ്കെടുത്തു. സമൃദ്ധി ചെയർമാൻ ഷാജി, വൈസ് ചെയർമാൻ രതീഷ്, കൺവീനർ അംബിക, ജോയന്‍റ്​ കൺവീനർ നജുമുദീൻ ചാത്തിനാംകുളം, പ്രവർത്തകരായ പൊടിയൻ, രാധാകൃഷ്ണൻ, കണ്ണൻ, രാജേന്ദ്രപ്രസാദ്, തൗഫീഖ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.