അഞ്ച് ഓട്ടോയിലേക്ക് കാർ ഇടിച്ചുകയറി; ആർക്കും പരിക്കില്ല

കൊട്ടാരക്കര: നെടുവത്തൂർ പ്ലാമൂട് ജങ്ഷനിൽ കാർ നിയന്ത്രണം വിട്ട് അഞ്ച് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; ആർക്കും പരിക്കില്ല. ഞായറാഴ്ച വൈകീട്ട്​ 5.30 ഓടെയായിരുന്നു സംഭവം. കൊട്ടാരക്കരയിൽനിന്ന് കുണ്ടറയിലേക്ക് പോകുകയായിരുന്നു കാർ. ഡ്രൈവർ പെരുമ്പുഴ സ്വദേശിയായ യുവാവ് ഉറങ്ങിപ്പോയെന്നാണ് നിഗമനം. രണ്ട് ഓട്ടോ പൂർണമായി തകർന്നു. മൂന്ന് ഓട്ടോ ഭാഗികമായി തകർന്നു. കാർ ഇടിക്കുന്ന സമയത്ത് ഓട്ടോ ഡ്രൈവർമാർ ചായ കുടിക്കാൻ സമീപത്തെ കടയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി. വൻ ശബ്ദം കേട്ട് ഓട്ടോ ഡ്രൈവർമാർ ഓടിയെത്തിയപ്പോൾ ഓട്ടോ തകർന്നുകിടക്കുന്നതാണ് കണ്ടത്. കൊട്ടാരക്കരയിൽനിന്നെത്തിയ പൊലീസ്​ തുടർനടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.