ഹരിത കേരള മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വനിത ജീവനക്കാര്‍ കസ്റ്റഡിയില്‍

കൊല്ലം: കാങ്കത്ത്മുക്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തിച്ച ഹരിത കേരള മൈക്രോഫിനാന്‍സിലെ രണ്ട് വനിത ജീവനക്കാര്‍ കസ്റ്റഡിയില്‍. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് വെസ്റ്റ്‌പൊലീസ് രണ്ട് ജീവനക്കാരെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്​: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്ന പേരില്‍ വീടുകളില്‍ നിന്ന്​ 10 പേരടങ്ങുന്ന സ്ത്രീകളുടെ ഗ്രൂപ്പിന് ഒരാള്‍ 1300 രൂപ മാസം അടച്ചാല്‍ 50000 രൂപ, 3000 രൂപ അടച്ചാല്‍ 80000 രൂപ എന്നിങ്ങനെ തുക ലോണ്‍തരാമെന്ന് പറഞ്ഞ് വന്‍തുക വാങ്ങി. മൂന്ന് വര്‍ഷമായിട്ടും ലോൺ നൽകിയില്ല. കഴിഞ്ഞയാഴ്ച മുതലാണ് പരാതി ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച ഒരുകൂട്ടം സ്ത്രീകള്‍ വീണ്ടും പരാതിയുമായി എത്തിയതോടെയാണ് പൊലീസ് വനിതാജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.