'രാജ്ഭവൻ മാർച്ച് വിജയിപ്പിക്കുക'

പുനലൂർ: ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ 24ന് ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിലെ രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ ജമാഅത്ത് ഫെഡറേഷൻ പുനലൂർ താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് കെ.എ. റഷീദ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് കുളത്തൂപ്പുഴ സലിം ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ മഅ്​ദനി, ഇടമൺ സലിം, അബ്ദുൽ ഹക്കിം, റഫീഖ്​ മിസ്ബാഹി, എം.എം. ജലീൽ, എസ്.എ. സമദ്, നെടുങ്കയം നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.