അമ്പലംകുന്ന്​-വാപ്പാല റോഡ് നിര്‍മാണം നീളുന്നു; ദുരിതക്കയത്തില്‍ ജനങ്ങള്‍

കൊട്ടാരക്കര: അമ്പലംകുന്ന്-വാപ്പാല റോഡ് നിര്‍മാണം അനന്തമായി നീളുന്നത് മൂലം ജനങ്ങള്‍ ദുരിതത്തില്‍. റോഡി‍ൻെറ ശോച്യാവസ്ഥമൂലം സ്വകാര്യ ബസുകള്‍ സർവിസ് നിര്‍ത്തിവെച്ചു. വാഹനങ്ങള്‍ റോഡി‍ൻെറ വശത്തെ കുഴിയില്‍ വീണ് അപകടങ്ങളുണ്ടാകുന്നത് പതിവായിരിക്കുകയാണ്. നാലര കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന് നാല്‌കോടി രൂപ വകയിരുത്തിയാണ് പണി ആരംഭിച്ചത്. മഴയില്‍ റോഡ് പണിക്കായി പാകിയിരുന്ന മെറ്റലുകള്‍ ഒലിച്ചുപോയി. അമ്പലംകുന്ന് ജൂബിലി ജങ്ഷന്‍ മുതല്‍ കൈതയില്‍ ജങ്ഷന്‍ വരെ കാല്‍നടയാത്ര പോലും അസാധ്യമായി. ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പ് കുഴികള്‍ അതേരീതിയില്‍ നിലനിര്‍ത്തി കരാറുകാര്‍ മടങ്ങിയതും റോഡ് തകരാന്‍ കാരമായിട്ടുണ്ട്. റോഡ് പണി മൂലം ഒന്നരവര്‍ഷമായി ജനങ്ങളുടെ യാത്ര ദുരിതമാണ്. കാലവര്‍ഷം എത്തുന്നതിനുമുമ്പ്​ റോഡ് പണി പൂര്‍ത്തിയാക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.