തലവൂരില്‍ ആഴ്ച ചന്ത

പത്തനാപുരം: കാര്‍ഷിക ഉൽപന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തലവൂര്‍ പഞ്ചായത്തില്‍ ഗ്രാമീണ കര്‍ഷക ആഴ്ചചന്തക്ക്​ തുടക്കമായി. കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ചന്ത നടത്തുന്നത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എ. ആനന്ദവല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. കലാദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് നെടുവന്നൂര്‍ സുനില്‍, സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ സുധ ജെ. അനില്‍, ആര്‍.എല്‍. വിഷ്ണുകുമാര്‍, നിഷ മോള്‍, ബ്ലോക്ക് അംഗം ഗായത്രിദേവി, കൃഷി ഓഫിസര്‍ ജയന്‍, സി.ഡി.എസ് ഭാരവാഹികളായ ഉഷ വിക്രമന്‍, ബിന്ദു, കുടുംബശ്രീ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.