മയ്യനാട് 'ഞങ്ങളും കൃഷിയിലേക്ക്'

മയ്യനാട്​: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് മയ്യനാട് പഞ്ചായത്തില്‍ തുടക്കമായി. മുഖത്തല ബ്ലോക്ക് പ്രസിഡന്‍റ് ബി. യശോദ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്‍റ്​ ജെ. ഷാഹിദ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എസ്. സെല്‍വി, മയ്യനാട് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ഡി. ഷീല, എസ്. ചിത്ര, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ബിജു, കെ. ഷീല, ആര്‍. സീലിയ, മയ്യനാട് ഗ്രാമപഞ്ചായത്തംഗം ആര്‍ദ്ര വിശ്വം, കൃഷി ഓഫിസര്‍ സി. അനൂപ് ചന്ദ്രന്‍ എന്നിവർ പങ്കെടുത്തു. ലത്തീൻ രൂപത സിനഡിന്​ ഇന്ന്​ സമാപനം (ചിത്രം) കൊല്ലം: കൊട്ടിയം ക്രിസ്തുജ്യോതി ആനിമേഷൻ സെന്‍ററിൽ ആരംഭിച്ച കൊല്ലം ലത്തീൻ രൂപത സിനഡ് ഞായറാഴ്ച സമാപിക്കും. കൊല്ലം രൂപത മെത്രാൻ പോൾ ആന്‍റണി മുല്ലശ്ശേരി നേതൃത്വം നൽകിയ സിനഡിൽ ക്ഷണിക്കപ്പെട്ട 75 പേർ പങ്കെടുത്തു. വിശ്വാസം, കുടുംബം, യുവജനം, അൽമായർ, വിദ്യാഭ്യാസം, സാമൂഹികം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ഗ്രൂപ് ചർച്ചകൾ നടന്നു. രൂപതയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി സിനഡ് പ്രമേയങ്ങൾ അവതരിപ്പിച്ചു. റവ സിസ്റ്റർ ജൂലിയറ്റ് ജോസഫ്, അജി അലക്സ്, മാർഷൽ ഫ്രാങ്ക്, പ്രമീള ജോർജ്, അനിൽ ജോൺ, ജോർജ് എഫ്. സേവ്യർ, ടൈറ്റസ് കടമ്പാട്ട്, വനജ റോയ്, റവ.സിസ്റ്റർ എമ്മാ മേരി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുൻ ബിഷപ് സ്റ്റാൻലി റോമൻ ദിവ്യബലിക്ക് മുഖ്യകാർമികനായി സിനഡ് സന്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.