ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ 'മാനവ സൗഹൃദ സദസ്സ്' സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലകലോത്സവത്തില്‍ പങ്കെടുത്ത ബാലവേദി കുട്ടികളെ അനുമോദിക്കല്‍, എച്ച്.എസ് വായനമത്സര വിജയികൾക്കുള്ള സമ്മാനദാനം, ഭരതനാട്യത്തില്‍ അരങ്ങേറ്റം നടത്തിയ ബാലവേദി അംഗം എമിയ ജോസിന് അനുമോദനം, മിഴി കുട്ടിക്കൂട്ടം ബാലവേദി അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവയും പരിപാടിയോടൊപ്പം സംഘടിപ്പിച്ചു. കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം അക്കരയില്‍ ഹസൈന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. സുല്‍ഫിഖാന്‍ റാവുത്തര്‍, അര്‍ത്തിയില്‍ അന്‍സാരി, എം. മനു, നാസര്‍ മൂലത്തറയില്‍, മാത്യു പടിപ്പുരയില്‍, ലത്തീഫ് പെരുംകുളം, അഖില്‍ രാജ്, എം.എസ്. സന്ദീപ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.