രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം

ശാസ്താംകോട്ട: പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു. മണ്ഡലം പ്രസിഡന്‍റ്​ നാസർ കിണറുവിള ഉദ്​ഘാടനം ചെയ്തു. അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി കിഴക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി പുഷ്പാർച്ചനയും സമ്മേളനവും നടത്തി. മണ്ഡലംതല ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ വിദ്യാരംഭം ജയകുമാർ അധ്യക്ഷത വഹിച്ചു. ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ബി.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി: രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണം കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​​ എന്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വിചാർ വിഭാഗം കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ കെ.എസ്. പുരം സുധീർ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് പ്രസിഡന്‍റ്​ ഗിരീഷ് അധ്യക്ഷത വഹിച്ചു. കുലശേഖരപുരം: ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം ഡി.സി.സി വൈസ്​ പ്രസിഡന്‍റ്​ ചിറ്റുമൂല നാസർ ഉദ്​ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിസന്‍റ്​ കെ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.